അമ്മ’യിൽ നാടകീയ രംഗങ്ങൾ; കണക്കുകളെച്ചൊല്ലി തർക്കം, ശ്വേത മേനോനും ഭരണസമിതിയും ഒന്നാകെ രാജിവെച്ചു
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ കമ്മിറ്റി അംഗങ്ങളുമാണ് രാജി സമർപ്പിച്ചത്. ഭരണസമിതി ഒഴിഞ്ഞതിനെത്തുടർന്ന് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉടൻ തന്നെ ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. പുതിയ കമ്മിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും. ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ്…
