ഗവിയിൽ അങ്കണവാടി ജീവനക്കാരി വനമേഖലയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ 32-കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമാണെന്ന ശക്തമായ സംശയത്തിലാണ് പൊലീസ്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിൽ കൂട്ടബലാത്സംഗം നടന്നിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് പങ്കുവെക്കുന്നുണ്ട്.​

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ മാത്രമേ സംഭവത്തിൻ്റെ യഥാർത്ഥ ചുരുളഴിയുകയുള്ളൂവെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു.