തിരുവനന്തപുരം: നെടുമങ്ങാട് എംഎൽഎ ജി. ആർ അനിൽ ഏർപ്പെടുത്തിയ നെടുമങ്ങാട് മണ്ഡലം വിദ്യാഭ്യാസ അവാർഡ് – ‘മികവുത്സവം 2026’ പുരസ്കാര വിതരണത്തിൽ തിരുവനന്തപുരം ജില്ലയിൽ SSLC ക്ക് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് (Full A+) നേടിയ വിദ്യാലയത്തിനുള്ള അവാർഡ് എൽ.വി.എച്ച്.എസ് (LVHS) പോത്തൻകോട് സ്വന്തമാക്കി. ചടങ്ങിൽ വെച്ച് വിദ്യാലയത്തിനു വേണ്ടിയുള്ള അവാർഡ് ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി ടീച്ചർ, ജയകുമാർ ഐഎഎസ് (Jayakumar IAS), ജി. ആർ. അനിൽ എംഎൽഎ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
പുരസ്കാര സമർപ്പണ വേദിയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കാർത്തിക, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ അമിതാ ബാബു എന്നിവർ സന്നിഹിതരായിരുന്നു. ഇവർക്കൊപ്പം പിടിഎ വൈസ് പ്രസിഡന്റ് വാവറ അമ്പലം അജി, അധ്യാപകരായ ശ്രീമതി അഞ്ചലി, ശ്രീമതി രജിത, വിഷ്ണു, ദീപു, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പ്രവീൺ എന്നിവരും വേദി പങ്കിട്ടു.
