നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകം: ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഗുരുതര വീഴ്ച, അമ്മൂമ്മ വിളിച്ച ഓഡിയോ പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതരമായ വീഴ്ച വെളിപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കുഞ്ഞിന്റെ അമ്മൂമ്മ റീന ഹെൽപ്പ്‌ലൈനിൽ വിളിച്ച് വിവരം ധരിപ്പിക്കുന്ന ഫോൺ ശബ്ദസന്ദേശം പ്രമുഖ വാർത്താ വെബ്സൈറ്റായ ‘ദ് ന്യൂസ് മിനിറ്റ്’ പുറത്തുവിട്ടു. കഴിഞ്ഞ മെയ് മൂന്നിനാണ് റീന ഹെൽപ്‌ലൈനിലേക്ക് വിളിച്ച് സഹായം തേടിയത്. എന്നാൽ, ഈ പരാതി ലഭിച്ച് 26-ാം ദിവസം…

Read More

നെടുമങ്ങാട് എംഎൽഎ യുടെ വിദ്യാഭ്യാസ അവാർഡ് ‘മികവുത്സവം 2026’ എൽ.വി.എച്ച്.എസ് പോത്തൻകോടിന് സുവർണ്ണ നിമിഷം

തിരുവനന്തപുരം: നെടുമങ്ങാട് എംഎൽഎ ജി. ആർ അനിൽ ഏർപ്പെടുത്തിയ നെടുമങ്ങാട് മണ്ഡലം വിദ്യാഭ്യാസ അവാർഡ് – ‘മികവുത്സവം 2026’ പുരസ്കാര വിതരണത്തിൽ തിരുവനന്തപുരം ജില്ലയിൽ SSLC ക്ക്‌ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് (Full A+) നേടിയ വിദ്യാലയത്തിനുള്ള അവാർഡ് എൽ.വി.എച്ച്.എസ് (LVHS) പോത്തൻകോട് സ്വന്തമാക്കി. ചടങ്ങിൽ വെച്ച് വിദ്യാലയത്തിനു വേണ്ടിയുള്ള അവാർഡ് ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി ടീച്ചർ, ജയകുമാർ ഐഎഎസ് (Jayakumar IAS), ജി. ആർ. അനിൽ എംഎൽഎ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. പുരസ്കാര…

Read More

നിതിൻ രാജിന്റെ കുടുംബത്തിന് നീതി വേണം, ലാപ്സായ പി.എസ്.സി ലിസ്റ്റുകളും പരിഗണിക്കണം; ആവശ്യങ്ങളുമായി ജെ.എസ്.എസ്

തിരുവനന്തപുരം: പോത്തൻകോട് വച്ച് ചേർന്ന ജെ.എസ്.എസ് (JSS) നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തിൽ രണ്ട് പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ഒന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി കൊല്ലപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെച്ച ആദ്യ ആവശ്യം. ഇതിനുപുറമേ, വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് കാലാവധി തീർന്നുപോയ (ലാപ്സായ) റാങ്ക് ലിസ്റ്റുകൾ കൂടി ഇതിനായി…

Read More