പോത്തൻകോട് എൽ.വി.എച്ച്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണവും പതാകയുയർത്തലും നടന്നു

തിരുവനന്തപുരം: പോത്തൻകോട് എൽ. വി. എച്ച്. എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ദിനത്തോട് അനുബന്ധിച്ച് ഗംഭീരമായ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രതിനിധി ശ്രീമതി. എ. എസ്. ബേബി ശാലിനി എസ്‌.പി.സി. പതാക ഉയർത്തി ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് കേഡറ്റുകൾക്കായി ഹെഡ്മിസ്ട്രെസ് ശ്രീമതി. എൽറ്റി അനീഷ് ജ്യോതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.​

ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. വാവറ അമ്പലം അജി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ആർ. ഐ. അനീഷ്, ഡ്രിൽ ഇൻസ്ട്രക്ടർ സജിൻ ടി. എം., സി.പി.ഒ. മുനീർ, എ.സി.പി.ഒ. വീണ എന്നിവർ പങ്കെടുക്കുകയും കേഡറ്റുകൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. അച്ചടക്കത്തിന്റെയും സേവന സന്നദ്ധതയുടെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു ചടങ്ങിൽ ഉയർന്നുവന്ന ഓരോ പ്രസംഗങ്ങളും. കേഡറ്റുകളുടെ മനോഹരമായ പരേഡ് ദിനാചരണത്തിന് കൂടുതൽ മാറ്റുകൂട്ടി.