ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് സംശയം

കാസർഗോഡ്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളം സ്വദേശി കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും നൂറ് മീറ്ററോളം അകലെയുള്ള റോഡിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.​ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ, മൃതദേഹത്തിന്റെ കവിളിന് സമീപം വെടിയേറ്റ പാട് ശ്രദ്ധയിൽപ്പെടുകയും സമീപത്തുനിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ…

Read More