ടിസിഎസ് നാസിക് കേസ്: പീഡനത്തിന്റെയും മതപരമായ നിർബന്ധിക്കലിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ
നാസിക്: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക്കിലെ ബിപിഒ കേന്ദ്രത്തിൽ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി പെൺകുട്ടികൾ രംഗത്ത്. ലൈംഗിക അതിക്രമങ്ങൾക്കും അശ്ലീല ആംഗ്യങ്ങൾക്കും പുറമെ, നിർബന്ധിത നമസ്‌കാരം, മതപരിവർത്തന ശ്രമങ്ങൾ എന്നിവയും നടന്നതായാണ് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ള എട്ട് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനുമാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക, ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുക, അശ്ലീല ആംഗ്യങ്ങൾ…
