ഇന്ധനവില വർദ്ധന തടയാൻ കേന്ദ്രം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വൻതോതിൽ കുറച്ചു

ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യവുമായാണ് തീരുവ കുറച്ചിരിക്കുന്നത്. എന്നാൽ, ഈ നടപടി ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവിന് കാരണമാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നീക്കം.​ കൂടുതൽ സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ ഈ തീരുമാനം…

Read More

റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കി; ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാൻ കോടതി നിർദ്ദേശം

കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുകൊണ്ട് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വാക്കാൽ വ്യക്തമാക്കിയത്. എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് ചാനൽ നടത്തുന്ന ഇൻഡോ-ഏഷ്യൻ (INDOASIAN) കമ്പനിയുടെ ഡയറക്ടർമാർ.​ നിയമപരമായ ചട്ടങ്ങൾ മറികടന്നാണ് ചാനലിന്റെ ലൈസൻസ് കൈമാറിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. നിലവിലെ ഡയറക്ടർമാർക്ക് ചാനൽ നടത്താൻ നിയമപരമായി അവകാശമില്ലെന്നും,…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി കേന്ദ്രം

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചില്ലറ വിൽപന വില ഉയർത്താതെ തന്നെ സാഹചര്യം നേരിടാനാണ് നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഇന്ധനവില കൂടുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ വിശദീകരണം. കുറഞ്ഞ നിരക്കിൽ ലഭ്യമാണെങ്കിൽ റഷ്യയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി (LNG) വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൗദിയിലെ യൻബുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.​ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ…

Read More