സംസ്ഥാന ധനസ്ഥിതിയിൽ ധവളപത്രം ഇറക്കും; പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര പിന്തുണ തേടിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്നതിനായി ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.​ ദേശീയപാത വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തുകയിൽ കേരളത്തിന് ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം; മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തു

കൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ മമ്മൂട്ടി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് അത്ര എളുപ്പമല്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ഈ നേട്ടത്തിൽ…

Read More

മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദർശനം നടത്തി; വെണ്ണ കൊണ്ട് തുലാഭാര വഴിപാട്

ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലെത്തി. ഇന്ന് രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം കണ്ണനെ തൊഴുത് പ്രാർത്ഥിച്ച ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. വഴിപാടിനായി 71 കിലോഗ്രാം വെണ്ണയാണ് വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി.ഡി. സതീശൻ. ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു….

Read More