ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബുധനാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അഞ്ജു കെ. എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ പ്രാദേശിക അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Read More

എം.വി. ഗോവിന്ദൻ: ‘മേയർ സ്ഥാനം മോഹിച്ചാണ് ശ്രീലേഖ ബിജെപിയിൽ എത്തിയത്’ | ആർ. ശ്രീലേഖയുടെ രാജിയിൽ സിപിഎം പ്രതികരണം

പാലക്കാട്‌: ആർ. ശ്രീലേഖ ബിജെപിയിലേക്ക് എത്തിയത് മേയർ സ്ഥാനം അടക്കമുള്ള ഓഫറുകൾ പ്രതീക്ഷിച്ച് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ലാത്ത ഇവർക്ക് ഏത് പാർട്ടിയിലേക്കും പോകാവുന്നതാണ്. ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് പാർട്ടിയിൽ ചേരുന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്ന് നിർബന്ധമില്ലെന്നതിന്റെ ഉദാഹരണമാണ് ശ്രീലേഖയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​ശ്രീലേഖ മേയർ പദവി ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ പൂർണ്ണമായ രീതിയിലല്ല മേയർക്ക് രാജി സമർപ്പിച്ചിട്ടുള്ളത്. ഈ നീക്കം ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും…

Read More