പിണറായി വിജയൻ രാജിവെക്കണം; വിയർത്തത് ‘ഇരട്ടച്ചങ്കൻ’ അല്ലെന്ന് കെ.കെ രമ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ധർമ്മടം പോലുള്ള മണ്ഡലത്തിൽ പോലും ആറ് റൗണ്ടുകളോളം പിന്നിൽ പോയ പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടതെന്ന് രമ പരിഹസിച്ചു. ‘കുലംകുത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ച് മുന്നോട്ട് പോയ ‘ഇരട്ടച്ചങ്കൻ’ പരാജയഭീതിയിൽ പതറുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പരമ്പരാഗതമായ രക്തസാക്ഷി ഗ്രാമങ്ങൾ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് രമ ചൂണ്ടിക്കാട്ടി. അരിവാൾ…
