എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്ന് ടൈംസ് നൗ; ബംഗാളിൽ ബിജെപി മുന്നേറ്റം
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ, വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് പ്രമുഖ ഏജൻസികൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ടൈംസ് നൗ സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്നാൽ, പശ്ചിമ ബംഗാൾ ബിജെപി പിടിക്കുമെന്ന് പോൾ ഡയറിയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും…
