16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം: നയപ്രഖ്യാപന പ്രസംഗവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വെള്ളിയാഴ്ച ഔദ്യോഗിക തുടക്കമായി. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നയരേഖ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ വായിച്ചു. നിലവിലെ ബാധ്യതകളും കടങ്ങളും ഉൾപ്പെടെയുള്ള ധനസ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ഗവർണർ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദരിദ്രരും ദുർബലരുമായ വിഭാഗങ്ങൾക്കായുള്ള ക്ഷേമനടപടികളിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഗവർണർ…
