തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് വീണ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചു
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശിനിയും ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ സ്നേഹ പൗലോസ് (20) ആണ് മരണപ്പെട്ടത്. ആശുപത്രിയോട് തൊട്ടുചേർന്നുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് സ്നേഹ താഴേക്ക് ചാടിയത്. കുട്ടി ജീവനൊടുക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകളും തുടർനടപടികളും നടത്തിവരികയാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം…
