പുനലൂരിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പോളിടെക്നിക് വിദ്യാർത്ഥിക്കെതിരെ കേസ്

പുനലൂർ: കൊല്ലം പുനലൂരിലെ പോളിടെക്നിക് കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആരോപണവിധേയനായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമെ ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും പരാതിയിൽ ആരോപണമുണ്ട്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയത്. തുടർന്ന് പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക്…

Read More

മാസപ്പടി കേസിൽ ഇ.ഡിയുടെ നീക്കം; പിണറായി വിജയനും വീണയ്ക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഡിജിപിക്ക് കത്ത്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകി. മന്ത്രി മുഹമ്മദ് റിയാസിനും പിണറായി വിജയന്റെ മകൾ വീണയ്ക്കുമെതിരെ ഇതേ നിയമപ്രകാരം കേസെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും കത്തിനൊപ്പം ഡിജിപിക്ക് കൈമാറി. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

Read More