വാണിജ്യ സിലിണ്ടർ വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്; ഭക്ഷണശാലകൾ അടച്ചിടും
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കടകൾ അടച്ചിടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണവും ഇന്ന് തടസ്സപ്പെടും. സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത്…
