സംസ്ഥാനത്ത് പവർ കട്ടില്ല, ഉണ്ടാകുന്നത് പവർ ഫെയിലിയർ; ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പവർ കട്ടില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സമെന്നും ഇനിയും കുറച്ചുദിവസങ്ങൾ കൂടി ഈ പ്രയാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൽക്കാലം രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എന്നാൽ രണ്ടു ചുമതലകളും ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതിനേക്കാൾ നല്ലത്…
