പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ബോർഡ് ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ടിന് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷമേ ഹാജരാകൂ എന്ന നിലപാടിലായിരുന്ന ബൈജു അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ ഇതിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉയർന്നതോടെയാണ് അന്വേഷണസംഘം കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കർശന നോട്ടീസ്…
