വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ‘ഇന്ദിര ഗ്യാരണ്ടി’യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പുനൽകുന്ന ‘പ്രിയദർശിനി’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ഡ്രൈവറായ വി.പി. ഷീലയും കണ്ടക്ടർ ജയകുമാരിയുമാണ് ചരിത്രപരമായ ഈ ഉദ്ഘാടന സർവീസിന് നേതൃത്വം നൽകിയത്. ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. മുരളീധരൻ, കെ.എ. തുളസി, ഡോ. ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സംസ്ഥാനതലത്തിൽ…
