സംസ്ഥാനങ്ങളുടെ ആശങ്കയകറ്റി പ്രധാനമന്ത്രി; വനിതാ സംവരണ ബില്ലിൽ ക്രെഡിറ്റ് രാഷ്ട്രീയമില്ലെന്ന് നരേന്ദ്ര മോദി

ദില്ലി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണ്ണയത്തിൽ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്തെ വിഘടിത കാഴ്ചപ്പാടോടെ കാണുന്നവർ ബില്ലിനെക്കുറിച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും ഈ തീരുമാനം ഒരു സംസ്ഥാനത്തിനും ദോഷകരമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ലോക്‌സഭയിൽ സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് അനുപാതം മാറ്റമില്ലാതെ തുടരും. ഒരു സംസ്ഥാനത്തോടും പക്ഷപാതമോ അനീതിയോ കാണിക്കില്ലെന്നും ഇക്കാര്യത്തിൽ ഗ്യാരന്റി നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു…

Read More