തിരുവനന്തപുരം: പോത്തൻകോട് വച്ച് ചേർന്ന ജെ.എസ്.എസ് (JSS) നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തിൽ രണ്ട് പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ഒന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി കൊല്ലപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെച്ച ആദ്യ ആവശ്യം.

ഇതിനുപുറമേ, വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് കാലാവധി തീർന്നുപോയ (ലാപ്സായ) റാങ്ക് ലിസ്റ്റുകൾ കൂടി ഇതിനായി പരിഗണിക്കണമെന്നും മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് ദിലീപ് തമ്പി യോഗത്തിൽ പങ്കെടുത്തു. നേതാക്കളായ വാവറഅമ്പലം അജി, വെഞ്ഞാറമൂട് സുദർശനൻ, സക്കറിയ വില്യം, സജിദേവൻ, റ്റി.എൽ. അജിത്ത് പ്രസാദ്, അനിൽ അമ്പലം, ബൈജു ദിവാകർ, ലതിക, അനന്തു ചന്ദ്രൻ, സതി കുമാർ തുടങ്ങിയ പ്രമുഖർ യോഗത്തിന് നേതൃത്വം നൽകി.
