നെടുങ്കണ്ടം കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന്; സജിക്കായി തെരച്ചിൽ ഊർജിതം

ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലപ്പെട്ടത് മേരിക്കുട്ടി (70), മകൻ റെജി (45) എന്നിവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡിഎൻഎ പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.​ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2018 മുതൽ കാണാതായ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. സമാനമായ സാഹചര്യത്തിലായിരുന്നു അന്ന് മാത്യുവിനെയും കാണാതായത്. നിലവിലെ ഇരട്ടക്കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും…

Read More