അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിക്കടത്ത്; വടകരയിൽ ഒരാൾ കൂടി പിടിയിൽ

വടകര: ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി വടകരയിൽ ഒരു അധ്യാപിക കൂടി പൊലീസ് പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഇതിന് മുമ്പ് പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപികയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയും ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിമരുന്ന് ഇടപാടുകൾ നടന്നുവെന്ന ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം…

Read More

ഓപ്പറേഷൻ തൂഫാൻ ശക്തമാക്കാൻ കേരളം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി. ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.​ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ കർശനമാക്കുക, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക, അവരുടെ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുക തുടങ്ങിയ ശക്തമായ നടപടികളാണ് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കേരളത്തിൽ നടന്നുവരുന്നതെന്ന്…

Read More