പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; മെയ് 15-നകം പുതിയ പാർട്ടി രൂപീകരിക്കും, യുഡിഎഫിനൊപ്പം തുടരുമെന്ന് പ്രഖ്യാപനം
കോഴിക്കോട് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും ഇനി തൃണമൂലുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുമായുള്ള സഹകരണം തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിക്കാത്തതാണ് പാർട്ടി വിടാൻ പ്രധാന കാരണമെന്ന് അൻവർ പറഞ്ഞു. ബേപ്പൂരിലെ മത്സരസമയത്ത് ഉൾപ്പെടെ പാർട്ടിയുടെ പിന്തുണ ലഭിച്ചില്ല….
