രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വേങ്ങോട് കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
പോത്തൻകോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഷംനാദ്, ജനറൽ സെക്രട്ടറിമാരായ ഹുസൈൻ മൈതാനി, അഷ്‌റഫ് കണ്ടുകുഴി, സജിത്ത് കല്ലുവെട്ടി, നാരായണൻ…
