പിഎസ്‌സിക്ക് കനത്ത തിരിച്ചടി: ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, ഏഴ് ദിവസത്തിനകം അപേക്ഷകർക്ക് പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പട്ടികയും ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള എല്ലാ രേഖകളും കൈമാറേണ്ടതുണ്ട്. പി.എസ്.സിയുടെ കടുത്ത എതിർപ്പുകളെ മറികടന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണായക നടപടി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക്…
