ജെ.എസ്.എസ് വിട്ട് ആരും മുസ്ലിം ലീഗിൽ ചേർന്നിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കൊല്ലം ജില്ലാ കമ്മിറ്റി
കൊല്ലം: ജെ.എസ്.എസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് ജെ.എസ്.എസ് കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു. നിലവിലുള്ള ഒരു നേതാവോ പ്രവർത്തകനോ പാർട്ടി വിട്ട് മറ്റൊരു പ്രസ്ഥാനത്തിലും ചേർന്നിട്ടില്ലെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൂന്നു മാസം മുമ്പ് സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ച മുൻ ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്തും നാല് പ്രവർത്തകരും മാർച്ചിൽ…
