വീണ വിജയനെതിരെയുള്ള SFIO റിപ്പോർട്ട്: സേവനം നൽകാതെ CMRL-ൽ നിന്ന് കൈപ്പറ്റിയത് 2.78 കോടി രൂപ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക്കും ചേർന്ന്, യാതൊരുവിധ സേവനങ്ങളും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി ഗുരുതര കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് ഈ കരിമണൽ കമ്പനിയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പിണറായി…
