തമിഴ്‌നാട്ടിൽ ലഹരിക്കെതിരെ കടുത്ത നടപടികളുമായി വിജയ്‌യുടെ ടിവികെ സർക്കാർ; സ്കൂളുകൾക്കും കോളേജുകൾക്കും സമീപം കർശന പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനുള്ള ശക്തമായ നടപടികളുമായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) സർക്കാർ മുന്നോട്ട്. ഇതിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി കർശന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാന എക്സൈസ് കമ്മീഷണർ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.​ ലഹരിവിൽപ്പന തടയുന്നതിനും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പ്രാദേശിക തലത്തിൽ രഹസ്യവിവരങ്ങൾ കൈമാറാൻ ഇൻഫോർമർമാരെ…

Read More