തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം: മരണം 13 ആയി; ചികിത്സയിലുള്ള അഞ്ചുപേരുടെ നില ഗുരുതരം
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. അഞ്ച് ഏക്കറിലായി വ്യാപിച്ചു കിടന്ന എട്ട് വെടിപ്പുരകളിൽ അഞ്ചെണ്ണവും പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ഏകദേശം 40 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരിച്ചവരിലേറെയും മുണ്ടത്തിക്കോട്, കുണ്ടന്നൂർ സ്വദേശികളാണ്. നിലവിൽ 13 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക്…
