ലോക പാലിയേറ്റീവ് ദിനം: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൃദ്ധസദനത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു

പോത്തൻകോട്: ലോക പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുംമൂട് പൊന്നൂസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ. എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം D.C.C. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്‌ണകുമാർ നിർവ്വഹിച്ചു. ​ചടങ്ങിൽ മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ്…

Read More

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. മരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിനെത്തുടർന്ന് ആരോഗ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നീക്കം.​ അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും ഈ സമിതികൾ പ്രവർത്തിക്കുന്നത്. ആശുപത്രികളിലെ ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിക്കുക, മരുന്ന് ക്ഷാമവും വിതരണത്തിലെ പുരോഗതിയും വിലയിരുത്തുക, ആശുപത്രികളിൽ തടസ്സമില്ലാതെ മരുന്ന ലഭ്യമാക്കുക…

Read More

നിതിൻ രാജിന്റെ കുടുംബത്തിന് നീതി വേണം, ലാപ്സായ പി.എസ്.സി ലിസ്റ്റുകളും പരിഗണിക്കണം; ആവശ്യങ്ങളുമായി ജെ.എസ്.എസ്

തിരുവനന്തപുരം: പോത്തൻകോട് വച്ച് ചേർന്ന ജെ.എസ്.എസ് (JSS) നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തിൽ രണ്ട് പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ഒന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി കൊല്ലപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെച്ച ആദ്യ ആവശ്യം. ഇതിനുപുറമേ, വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് കാലാവധി തീർന്നുപോയ (ലാപ്സായ) റാങ്ക് ലിസ്റ്റുകൾ കൂടി ഇതിനായി…

Read More