വെടിനിർത്തൽ ധാരണയ്ക്കുപിന്നാലെയും കുവൈത്തിനുമേൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം
വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയും കുവൈത്തിനുമേൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം തുടരുന്നു. രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുന്നതായി അധികൃതർ അറിയിച്ചു. കുവൈത്ത് സിറ്റിയിൽ നടന്ന പുതിയ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് ഗണ്യമായ നാശനഷ്ടമുണ്ടായി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി…
