കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: പവർകട്ട് തുടരും; മുൻകൂട്ടി അറിയിപ്പ് നൽകാൻ സംവിധാനം
തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ട സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ‘പവർകട്ട് അലർട്ട്’ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം ഫീഡർ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ഓരോ പ്രദേശത്തും വൈദ്യുതി മുടങ്ങുന്ന സമയം വ്യത്യസ്തമായിരിക്കാം. നിലവിൽ വൈകിട്ട് 6.30 മുതൽ പുലർച്ചെ 1 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ചില പ്രദേശങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായുള്ള…
