വടകര: ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി വടകരയിൽ ഒരു അധ്യാപിക കൂടി പൊലീസ് പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഇതിന് മുമ്പ് പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപികയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയും ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിമരുന്ന് ഇടപാടുകൾ നടന്നുവെന്ന ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അധ്യാപികമാരെ ഇടനിലക്കാരാക്കി ലഹരിക്കടത്ത്; വടകരയിൽ ഒരാൾ കൂടി പിടിയിൽ
