വോട്ടർപട്ടിക ക്രമക്കേട്: നവംബർ 4-ന് യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ജനാധിപത്യ സംരക്ഷണ സദസ്സ്

പോത്തൻകോട്: വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ വ്യാപകമായി നടന്ന ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യം പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. ഈ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4-ന് നെടുമങ്ങാട് കച്ചേരി ജങ്ഷനിൽ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടി വൻ വിജയമാക്കാൻ UDF പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.​

UDF ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം. ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഡി. കൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.​

UDF കൺവീനറും മുസ്ലിം ലീഗ് നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയുമായ എം. ഷാജഹാൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം പോത്തൻകോട് ബിനു, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറ അമ്പലം അജി, എസ്. പ്യാരേലാൽ, E. സലിം, നിസാറുദ്ദീൻ, കമലൻ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.