കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകള്‍ വിതരണം ചെയ്യാൻ തീരുമാനം. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക...
അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.കൊച്ചിയിലെ ഫ്ലാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക്...
കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന് ആരോണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന നിര്‍ണായകമാണ്. ഇന്നലെ കാലത്ത് പത്തരയോടെയാണ്...
ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാൻ മരിച്ചു. ചന്ദ്രശേഖരൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ എ.ആര്.രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയില്‍ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ...
ഒരു പൗരനെങ്കിലും ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാനം ആഘോഷം നടത്തുമോയെന്നും മനുഷ്യന്റെ കണ്ണീര് കാണാൻ സാധിക്കണമെന്നും കോടതി വിമർശിച്ചു.കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിലും കെ.എസ്.ആർ.ടി.സി. കേസിലും ചീഫ് സെക്രട്ടറി വി വേണുവിനെതിരെ നേരെ കടുത്ത വിമർശനവുമായി...
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നൈറ്റ് ലൈഫിൽ അവരവർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പൊലീസിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി...
‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.ഷാക്കിര്‍ സുബാനെതിരെ ഗുരുതര...
ആലുവ ആലങ്ങാട്ടെ ദുരഭിമാനക്കൊലയില്‍ മരിച്ച 14 വയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചൊവ്വാഴ്ച രാത്രി പൊലീസ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ എത്തി ഇൻക്വസ്റ്റ്...
കേരളീയത്തിനെതിരായി വിമർശനങ്ങൾ ഉണ്ടായെങ്കിൽ അത് പരിപാടിയുടെ പ്രശ്നമല്ല മറിച്ച് നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് അവയ്ക്ക് പിന്നിൽ. കേരളീയം പരിപാടി കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ...