സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് നിയമപോരാട്ടം; പ്രിയദർശിനി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യം

കൊച്ചി: കേരള സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പുതിയ നിയമനടപടി. പദ്ധതി ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ സ്വകാര്യ ബസ് ഉടമയാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിച്ചത്. ഹർജി കമ്മിഷൻ പരിഗണനയ്ക്കെടുത്തതോടെ പദ്ധതിയുടെ നിയമസാധുതയും സ്വകാര്യ ബസ് മേഖലയിലെ മത്സരസാഹചര്യവും സംബന്ധിച്ച് പുതിയ തർക്കത്തിന് തുടക്കമായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസിയുടെ…

Read More

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ചോക്കോ: പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 111 ആയി ഉയർന്നു. ദുരന്തത്തിൽ 87 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനത്തെ തുടർന്ന് പടിഞ്ഞാറൻ കൊളംബിയയിലെ വിവിധ മേഖലകളിൽ നിരവധി കെട്ടിടങ്ങൾ…

Read More

മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം വ്യാജമെന്ന് കായിക വകുപ്പ്; കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായി കായിക വകുപ്പിന്റെ റിപ്പോർട്ട്. ട്വന്റിഫോറിന് ലഭിച്ച റിപ്പോർട്ടിന്റെ പകർപ്പിലാണ് ഗുരുതരമായ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെട്ടിരിക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ഇടയിൽ ഒപ്പുവച്ച കരാറിന്റെ രേഖകൾ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പുവച്ച എഗ്രിമെന്റും ലഭ്യമല്ല. അതിനാൽ തന്നെ മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് ആവശ്യമായ നിയമസാധുത…

Read More

തയ്ക്വാൻഡോ മത്സരത്തിനിടെ ഗുരുതര പരുക്ക്; വിദ്യാർഥി വെന്റിലേറ്ററിൽ

തൃശൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന CBSE സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. 18കാരനായ ഫായിസ് അബ്ദുൽ ജലാലിനാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. ഓഗസ്റ്റ് 3ന് ചന്ദ്രപുരിലെ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ-19 വിഭാഗം മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി…

Read More

ചവറയിൽ വൻ ലഹരി വേട്ട; 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൊല്ലം: കൊല്ലം ചവറയിൽ ലോറിയിൽ കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ആകെ 2,93,400 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൊട്ടുകാട് സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരുന്നതിന്റെ മറവിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ലോറിയുടെ മുൻഭാഗത്ത് സ്റ്റീൽ പാത്രങ്ങൾ അടുക്കിവെച്ചും പിൻഭാഗത്ത് പുകയില ഉൽപന്നങ്ങൾ നിറച്ച ചാക്കുകൾ സൂക്ഷിച്ചുമായിരുന്നു കടത്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം…

Read More

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് അമേരിക്കൻ കോടതി തള്ളി

വാഷിങ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് അമേരിക്കയിലെ ഫെഡറൽ കോടതി തള്ളി. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്നായിരുന്നു കേസ്. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, മുൻ അദാനി ഗ്രീൻ എനർജി സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരെയായിരുന്നു കുറ്റാരോപണം. കേസ് ‘with prejudice’ ആയി തള്ളിയതിനാൽ ഇതേ കേസിലെ ക്രിമിനൽ കുറ്റങ്ങൾ വീണ്ടും സമർപ്പിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2024 മുതൽ അദാനി ഗ്രൂപ്പിന് വലിയ…

Read More

വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം: ടി. ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ടി. ജി. മോഹൻദാസിന് തിരുവനന്തപുരം എ.സി.ജെ.എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തെളിവെടുപ്പിനായി മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യവും വാദങ്ങളും തള്ളിക്കൊണ്ടാണ് കോടതി ജാമ്യ ഉത്തരവിറക്കിയത്.​ എന്നാൽ, പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പൊലീസ് വീട്ടിലെത്തി ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൂടാതെ, കൃത്യമായ കസ്റ്റഡി അപേക്ഷ നൽകാതെ…

Read More

വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന: ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ്

കൊച്ചി: ദില്ലിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വസതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് എത്തിയത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന തരത്തിൽ അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഈ നടപടി.​ ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി…

Read More

അർജുൻ ആയങ്കി അറസ്റ്റിൽ: കാപ്പ ചുമത്താൻ നീക്കം; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പോലീസ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും. കൂടാതെ, അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.​ പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. കണ്ണൂർ തളിപ്പറമ്പിലെ അപ്പാർട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ, ഒളിത്താവളം പോലീസ് മനസ്സിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ…

Read More

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം; പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് അഭിജീത് ദിപ്കെ ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് അവരുടെ പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ ഓൺലൈൻ ഹർജി ആരംഭിച്ചു. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്ന് നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നാണ് ഹർജിയിലൂടെ…

Read More