ലോക്‌സഭയിൽ ശക്തമായ വാക്പോര്; വോട്ടെടുപ്പിലൂടെ വനിതാ സംവരണ ബില്ലിന് അവതരണാനുമതി

വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി തേടി കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. ബിൽ ചർച്ചയ്ക്കെടുക്കരുതെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് സ്പീക്കർ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്. ​ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. ഈ നീക്കം…

Read More

വനിതാ സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്താൻ ശുപാർശ

ദില്ലി: ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായകമായ ഭേദഗതി ബില്ലുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണ്ണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്. എന്നാൽ, ഈ മൂന്ന് ബില്ലുകളെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം.​ വനിതാ സംവരണത്തോടല്ല,…

Read More

വനിതാ സംവരണ ബില്ലിന് പ്രതിഭ പാട്ടീലിന്റെയും മായാവതിയുടെയും പിന്തുണ

ദില്ലി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി പാർലമെന്റിൽ തർക്കം മുറുകുന്നതിനിടെ, ബില്ലിനെ അനുകൂലിച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും രംഗത്തെത്തി. നാളെ ബില്ല് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാരിന് വലിയ പിന്തുണയാണ് ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നാൽ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ സമവായ നിർദ്ദേശങ്ങൾ പ്രതിപക്ഷം തള്ളിയതോടെ രാഷ്ട്രീയ പോര് കടുക്കുകയാണ്. തുടർനടപടികൾ ആലോചിക്കാനായി പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും.​ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം…

Read More

ബിഹാറിൽ പുതിയ ഭരണമാറ്റം: സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: ബിഹാറിൽ ദീർഘകാലം നിലനിന്നിരുന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരി, ബിജേന്ദ്ര യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. അതേസമയം, നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിച്ചില്ല. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.​ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് നിതീഷ് കുമാർ…

Read More

ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ അധികാരമേൽക്കും; കൂട്ടിന് ജെഡിയുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ

നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി ഔദ്യോഗികമായി അറിയിച്ചു. ബിജെപിയുടെ ബിഹാറിലെ ശക്തമായ ഒബിസി മുഖമായ 57 വയസ്സുകാരനായ സാമ്രാട്ട് ചൗധരി, ‘രാകേഷ് കുമാർ’ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. താരാപൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ച പരിചയവുമായാണ് ഭരണത്തിന്റെ അമരത്തെത്തുന്നത്.​ സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, 1990-ൽ ആർജെഡിയിലൂടെയാണ് തന്റെ…

Read More

ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിച്ചു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയിലേക്ക്

ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നിതീഷ് കുമാർ ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 20 വർഷക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചുവെന്നും ബിഹാറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായെന്നും രാജിവച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.​ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും…

Read More

2018-ലെ പ്രളയം മനുഷ്യനിർമിതം: മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; സംഘർഷം, ജലപീരങ്കി

പാലക്കാട്: 2018-ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പാലക്കാട് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള സംഘർഷമുണ്ടാവുകയും, ഇത് നിയന്ത്രിക്കാൻ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.​ ഒരു സ്വകാര്യ കരാർ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിച്ചതാണ് പ്രളയത്തിന് കാരണമായതെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന…

Read More

​ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന വിവാദ പരാമർശത്തെത്തുടർന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നുമുള്ള ശോഭയുടെ പ്രസ്താവനക്കെതിരെയാണ് സംഘടന നിയമനടപടി സ്വീകരിച്ചത്. അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാാത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.​ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി പണം നൽകിയെന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശോഭ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന്…

Read More

പയ്യന്നൂർ അക്രമം: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച സിപിഎം പ്രവർത്തകൻ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, മേഖല എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സി‌പി‌എം നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ് സജീവ പ്രവർത്തകരായ ഡിവൈഎഫ്ഐക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ​തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു പുരുഷോത്തമന്റെ വീടിന് നേരെ ക്രൂരമായ ആക്രമണം…

Read More

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; ജയമുറപ്പിച്ച് ജി. സുധാകരൻ, പോക്കറ്റ് വോട്ടുകളിൽ ചോർച്ചയെന്ന് ആശങ്ക

അമ്പലപ്പുഴ: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പിന് പിന്നാലെ വലിയ ആശങ്കയിലാണ് സിപിഎം. ജയിക്കുമെന്ന് പുറമെ അവകാശപ്പെടുമ്പോഴും പാർട്ടിയുടെ ഉറച്ച വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന സംശയം പ്രാദേശിക നേതാക്കൾക്കിടയിലുണ്ട്. അതേസമയം, എൽഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലെത്തി മത്സരിച്ച ജി. സുധാകരൻ വലിയ ആത്മവിശ്വാസത്തിലാണ്. അതികായനായ സുധാകരനും സിപിഎമ്മും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത് എന്നത് കൊണ്ടുതന്നെ ഫലം ഇരുവിഭാഗത്തിനും അഭിമാന പ്രശ്നമാണ്.​ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾക്ക് പുറമെ സുധാകരൻ എന്ന വ്യക്തിയുടെ പ്രതിച്ഛായക്കും സിപിഎമ്മിനുള്ളിലെ…

Read More