കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രായമോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിനും ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകും.​

സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും നഷ്ടവും പൂർണ്ണമായും സർക്കാർ തന്നെ നികത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ‘ഇന്ദിരാ ഗ്യാരണ്ടി’യുടെ ഭാഗമായാണ് ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്.