2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിളളയ്ക്ക്

മനുഷ്യാവകാശ പ്രവർത്തകയും നീതിന്യായ വിദഗ്ധയുമായ, ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഇന്ത്യൻ തമിഴ് വംശജ നവനീതം ‘നവി’ പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ ആദരം. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ, നിലവിൽ പലസ്തീനായുള്ള യു.എൻ. സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ നവി പിള്ള, അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ മേഖലയിലും നിർണായക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.