വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിൽ കിരീടം നേടിയ സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന് അമേരിക്കയിൽ ഗണ്യമായ നികുതി ബാധ്യത നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചാമ്പ്യൻമാരായ സ്പെയിന് സമ്മാനത്തുകയായി ലഭിച്ച 50 ദശലക്ഷം ഡോളറിൽ നിന്ന് ഏകദേശം 30 ശതമാനം വരെ യു.എസ് ഫെഡറൽ നികുതിയായി അടയ്ക്കേണ്ടി വന്നേക്കാമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.അമേരിക്കൻ ഭൂപ്രദേശത്ത് നിന്ന് കായികതാരങ്ങളോ കായിക സംഘടനകളോ നേടുന്ന വരുമാനത്തിന് യു.എസ് ഇന്റേണൽ റെവന്യൂ സർവീസിന് (IRS) നികുതി നൽകണമെന്നാണ് നിലവിലെ നിയമം. സ്പെയിനും അമേരിക്കയും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാർ (DTA) നിലവിലുണ്ടെങ്കിലും, ലോകകപ്പ് സമ്മാനത്തുകയുമായി ബന്ധപ്പെട്ട് അതിലൂടെ എത്രത്തോളം നികുതി ഇളവ് ലഭിക്കുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.മുൻ ലോകകപ്പ് ടൂർണമെന്റുകൾ സംഘടിപ്പിച്ച രാജ്യങ്ങൾ ഫിഫയ്ക്കും പങ്കെടുക്കുന്ന ടീമുകൾക്കും കളിക്കാർക്കും പൂർണ നികുതി ഇളവുകൾ നൽകിയിരുന്നു. എന്നാൽ 2026 ലോകകപ്പുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ സമാനമായ ഇളവുകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
2026 ലോകകപ്പ് ജേതാക്കൾക്ക് നികുതി തിരിച്ചടി? സ്പെയിന് അമേരിക്കയിൽ കോടികൾ നികുതിയായി നൽകേണ്ടി വന്നേക്കും
