അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയെന്ന കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്ക് പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ നാടകീയ രംഗങ്ങളെത്തുടർന്നാണ് സംഭവം. അന്ന് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, സിപിഎം ഇടപെട്ട് വിവരാവകാശ നിയമത്തിലൂടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് പൊലീസിന് നാണക്കേടായതോടെയാണ് ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ളവരെ പ്രതിചേർത്തത്.​…

Read More

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം അടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ എംസി റോഡിൽ അടൂർ ഏനാത്തിന് സമീപമുണ്ടായ വാഹനാപകടത്തെത്തുടർന്നായിരുന്നു അന്ത്യം. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ച് മരണം സംഭവിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യയ്ക്കും ലോറി ഡ്രൈവർ സുധീഷിനും പരിക്കേറ്റിട്ടുണ്ട്; ഭാര്യയുടെ പരിക്ക് നിസ്സാരമാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ നൂറിലധികം…

Read More