സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു
കാസർകോട്: കേരളത്തിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ MSM (പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ) വിഭാഗത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ എച്ച്ഐവി കേസുകളിൽ 29 ശതമാനം MSM വിഭാഗത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഈ നിരക്ക് 31 ശതമാനമായി ഉയർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഡേറ്റിംഗ് ആപ്പുകളും…
