എസ്.സി/എസ്.ടി പീഡനക്കേസുകൾ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു; പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം (അട്രോസിറ്റി) രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും അട്ടിമറിക്കപ്പെടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.സി/എസ്.ടി കമ്മീഷനും, കോടതികളിലെ സർക്കാർ അഭിഭാഷകരും, പോലീസും ചേർന്നാണ് കേസുകൾ അട്ടിമറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​ കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ…

Read More