ലയൺസ് ഡോക്ടേഴ്സ് എക്സലൻസ് അവാർഡ് 2026 പ്രഖ്യാപിച്ചു; പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ ഉൾപ്പെടെ മൂന്ന് പേർക്ക് പുരസ്കാരം
തിരുവനന്തപുരം: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A ഏർപ്പെടുത്തിയ ഈ വർഷത്തെ ലയൺസ് ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്-2026 പ്രഖ്യാപിച്ചു. ആതുരശുശ്രൂഷാ രംഗത്തും സാമൂഹ്യസേവന ജീവകാരുണ്യ മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ (പങ്കജകസ്തൂരി), ഡോ. K.P അയ്യപ്പൻ (വേണാട് ഹോസ്പിറ്റൽ, നെടുമങ്ങാട്), ഡോ. സാഗർ T. (നോഡൽ ഓഫീസർ, ഡിസ്ട്രിക്റ്റ് മെൻ്റൽ ഹെൽത്ത് പ്രോഗ്രാം, പത്തനംതിട്ട) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ V. അനിൽ കുമാറിൻ്റെ നിർദേശാനുസരണം തിരുവനന്തപുരം…
