തിരുവനന്തപുരം: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A ഏർപ്പെടുത്തിയ ഈ വർഷത്തെ ലയൺസ് ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്-2026 പ്രഖ്യാപിച്ചു. ആതുരശുശ്രൂഷാ രംഗത്തും സാമൂഹ്യസേവന ജീവകാരുണ്യ മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ (പങ്കജകസ്തൂരി), ഡോ. K.P അയ്യപ്പൻ (വേണാട് ഹോസ്പിറ്റൽ, നെടുമങ്ങാട്), ഡോ. സാഗർ T. (നോഡൽ ഓഫീസർ, ഡിസ്ട്രിക്റ്റ് മെൻ്റൽ ഹെൽത്ത് പ്രോഗ്രാം, പത്തനംതിട്ട) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ V. അനിൽ കുമാറിൻ്റെ നിർദേശാനുസരണം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ ഇൻ്റർനാഷണൽ ഡയറക്ടർ ലയൺ R. മുരുഗനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഫസ്റ്റ് VDG ലയൺ അഡ്വ. R.V. ബിജു, സെക്കൻ്റ് VDG ലയൺ T. ബിജു കുമാർ, ഡോക്ടേഴ്സ് ഡേ ഡിസ്ട്രിക്റ്റ് സെക്രട്ടറി ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ, ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി ലയൺ R. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജൂലൈ 19-ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം IMA ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ അവാർഡുകൾ വിതരണം ചെയ്യും. ലയൺ ഡിസ്ട്രിക്ട് ഗവർണർ ലയൺ V. അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിവിധ ലയൺസ് നേതാക്കളും IMA പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ലയൺ ഡോ. P. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും പുസ്തക പരിചയവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
