ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി അഡ്വ. കെ.ആർ. സുനിലിനെ നിയമിച്ചു

തിരുവനന്തപുരം: ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി (ജിപി) അഡ്വ. കെ. ആർ. സുനിലിനെ നിയമിച്ചുകൊണ്ട് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ മുൻപ് ഈ പദവിയിൽ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അന്നത്തെ ജിപിയായിരുന്ന കെ. ബി. പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇപ്പോൾ പുതിയ നിയമനം നടന്നിരിക്കുന്നത്.​ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. കെ….

Read More

ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി വിഭാഗത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് വിമത നേതാവ് ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചു. തനിക്ക് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന 59 ജനപ്രതിനിധികളുടെ കത്തുമായി ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചിരുന്നു. ഈ കത്തിലെ ഭൂരിപക്ഷം പരിശോധിച്ച ശേഷമാണ് സ്പീക്കറുടെ നിർണായക പ്രഖ്യാപനം. അതേസമയം, മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജി പക്ഷം നൽകിയ കത്ത് സ്പീക്കർ തള്ളുകയും ചെയ്തു.​…

Read More