സംസ്ഥാന കായിക മേളകളിൽ തിളങ്ങിയ പ്രതിഭകൾക്ക് വാവറ റസിഡൻസ് അസോസിയേഷന്റെ ആദരം
പോത്തൻകോട്: തൃശ്ശൂർ മാളയിൽ വെച്ച് നടന്ന 2026-ലെ കേരള സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച ആരവ് എസ് രാഹുലിനെയും 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളങ്ങിയ നഹിദ ജെ ഷംനാദിനെയും വാവറ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. റോളർ ഹോക്കി Cadet Mixed വിഭാഗത്തിൽ ഗോൾഡ് മെഡലും Cadet Boys വിഭാഗത്തിൽ ബ്രോൺസ് മെഡലും സ്വന്തമാക്കിയ ആരവിനെയും, കരാട്ടെ മത്സരത്തിൽ ഗേൾസ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ നഹിദ ജെ ഷംനാദിനെയും ഭാരവാഹികൾ വീടുകളിലെത്തി…
