റഷ്യ-യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; സുപ്രീം കോടതിയിൽ കണക്കുകൾ സമർപ്പിച്ച് കേന്ദ്ര സർക്കാർ
റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സേനയുടെ ഭാഗമായി പങ്കെടുത്ത പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയിലുള്ള തങ്ങളുടെ ബന്ധുക്കളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ ഈ ഔദ്യോഗിക വിവരം കോടതിക്ക് കൈമാറിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തുടക്കത്തിൽ റഷ്യൻ സൈന്യത്തിൽ സഹായികളായും മറ്റും ജോലിയിൽ പ്രവേശിച്ച ഇവർ, പിന്നീട് യുദ്ധം കടുത്തതോടെ പോരാട്ടഭൂമിയിൽ…
