ചൊക്ലിയിലെ ശിവസൂര്യ കാണാതായ കേസ്: അന്വേഷണത്തിന് എട്ടംഗ പ്രത്യേക സംഘം (SIT); തിരച്ചിൽ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യക്കായുള്ള തെരച്ചിൽ പത്ത് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിൽ മനംനൊന്താണ് ശിവസൂര്യ നാടുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 8) ഉച്ചയ്ക്ക് 12.45-ഓടെ സ്കൂൾ ബാഗുമായി തൊട്ടടുത്ത പൂമരം…
